ചരിത്രം
മൂക്കുന്നിമലയുടേയും വെള്ളായണി കായലിന്റേയും സാമീപ്യമേറ്റുകിടക്കുന്ന പള്ളിച്ചല്‍ പഞ്ചായത്തിന് തിരുവിതാംകൂര്‍ ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട്. തിരുവിതാംകൂര്‍ ചരിത്രത്തിന്റെ താളുകളിലൂടെ കണ്ണോടിച്ചാല്‍ പള്ളിച്ചല്‍ എന്ന സ്ഥലനാമം വളരെ പ്രാധാന്യത്തോടെ കാണാന്‍ കഴിയും പള്ളിച്ചല്‍ പഞ്ചായത്തിന്റെ മറ്റൊരു പ്രധാന ഭാഗമയിരുന്നു വെങ്ങാനൂര്‍ പ്രദേശം. ഗതകാല സ്മരണകളുയര്‍ത്തുന്ന ചില അവശേഷിപ്പുകള്‍ ഇപ്പോഴും ഈ ഗ്രാമപഞ്ചായത്തിലുണ്ട്. മക്കത്തായ-മരുമക്കത്തായത്തര്‍ക്കത്തില്‍ പങ്കാളികളായിരുന്ന എട്ടുവീട്ടില്‍ പിള്ളമാരുടെ രണ്ടു കുടുംബങ്ങളുടേയും അവരുടെ തായ്വഴികളുടേയും ചിത്രം ഇന്ന് ചരിത്രത്താളുകളിലാണ്. പള്ളിച്ചല്‍ പിള്ളയും വെങ്ങാനുര്‍ പിള്ളയും, കൊല്ലും കൊലയും നടത്തിയിരുന്ന നാട്ടുഭരണ രീതിയായിരുന്ന കാലത്ത് ഈ കുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു ഫ്യൂഡല്‍ സമൂഹമാണ് ഇവിടെയുണ്ടായിരുന്നത്. ഇവരില്‍ നിന്നും രക്ഷ നേടാനായി പലായനം ചെയ്ത...
കൂടുതൽ വായിക്കുക