തിരുവനന്തപുരം ജില്ല
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും ലൈസൻസ് എടുത്ത് പ്രവർത്തിക്കേണ്ടതാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

വി ബിന്ദു
വി ബിന്ദു

പ്രസിഡൻ്റ്

എ ടി മനോജ്
എ ടി മനോജ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആശലത പി ആർ
ആശലത പി ആർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുജിത് കുമാർ
സുജിത് കുമാർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

 മാലിനി മോഹൻ  എം എൽ
മാലിനി മോഹൻ എം എൽ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അശോക് സി
അശോക് സി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

🌿 ഞങ്ങളെക്കുറിച്ച്പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്ഒറ്റനോട്ടത്തിൽതിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് തദ്ദേശസ്വയംഭരണ സ്ഥാപനമാണ്. 24 വാർഡുകളുള്ള പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തിന്റെ വികസനം, അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, ശുചിത്വം, പൊതുജനക്ഷേമം തുടങ്ങിയ മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. ജനങ്ങളുടെ പങ്കാളിത്തത്തോടെ പ്രാദേശിക വികസനവും ക്ഷേമവും ഉറപ്പാക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.📍 സ്ഥലംതിരുവനന്തപുരം ജില്ലനെയ്യാറ്റിൻകര താലൂക്ക്🏘️ വാർഡുകൾ24ഗ്രാമപഞ്ചായത്ത് വാർഡുകൾജനപങ്കാളിത്തം • പ്രാദേശിക വികസനം • പൊതുജനക്ഷേമം ജനങ്ങളുടെ ക്ഷേമവും പ്രദേശത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമാക്കി.

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ചരിത്രം

മൂക്കുന്നിമലയുടേയും വെള്ളായണി കായലിന്റേയും സാമീപ്യമേറ്റുകിടക്കുന്ന പള്ളിച്ചല്‍ പഞ്ചായത്തിന് തിരുവിതാംകൂര്‍ ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട്. തിരുവിതാംകൂര്‍ ചരിത്രത്തിന്റെ താളുകളിലൂടെ കണ്ണോടിച്ചാല്‍ പള്ളിച്ചല്‍ എന്ന സ്ഥലനാമം വളരെ പ്രാധാന്യത്തോടെ കാണാന്‍ കഴിയും പള്ളിച്ചല്‍ പഞ്ചായത്തിന്റെ മറ്റൊരു പ്രധാന ഭാഗമയിരുന്നു വെങ്ങാനൂര്‍ പ്രദേശം. ഗതകാല സ്മരണകളുയര്‍ത്തുന്ന ചില അവശേഷിപ്പുകള്‍ ഇപ്പോഴും ഈ ഗ്രാമപഞ്ചായത്തിലുണ്ട്. മക്കത്തായ-മരുമക്കത്തായത്തര്‍ക്കത്തില്‍ പങ്കാളികളായിരുന്ന എട്ടുവീട്ടില്‍ പിള്ളമാരുടെ രണ്ടു കുടുംബങ്ങളുടേയും അവരുടെ തായ്വഴികളുടേയും ചിത്രം ഇന്ന് ചരിത്രത്താളുകളിലാണ്. പള്ളിച്ചല്‍ പിള്ളയും വെങ്ങാനുര്‍ പിള്ളയും, കൊല്ലും കൊലയും നടത്തിയിരുന്ന നാട്ടുഭരണ രീതിയായിരുന്ന കാലത്ത് ഈ കുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു ഫ്യൂഡല്‍ സമൂഹമാണ് ഇവിടെയുണ്ടായിരുന്നത്. ഇവരില്‍ നിന്നും രക്ഷ നേടാനായി പലായനം ചെയ്ത...

കൂടുതൽ വായിക്കുക